ചീയമ്പത്തു നിന്നും പിടികൂടിയ കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു.

0

പുല്‍പ്പള്ളി ചീയമ്പത്തു നിന്നും പിടികൂടി തിരുവനന്തപുരം നെയ്യാര്‍ കടുവ സങ്കേതത്തിലെത്തിച്ച കടുവ കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ചീയമ്പം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഭക്ഷിച്ച് ഭീതി വിതച്ച കടുവ ഞായറാഴ്ചയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.

പുല്‍പ്പള്ളി ചീയമ്പത്ത് നിന്നും വനം വകുപ്പ് കൂട് വച്ച് പിടികൂടിയ 9 വയസ്സുള്ള പെണ്‍കടുവയാണ് രക്ഷപെട്ടത്.തിരുവനന്തപുരം നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച കടുവ കൂട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കടുവയ്ക്കായി വനം വകുപ്പ് തിരച്ചില്‍ തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചീയമ്പം ആന പന്തിയില്‍ വെച്ച് കടുവയെ വനം വകുപ്പ് കൂട് വച്ച് പിടികൂടിയത്.കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് ഭീതി വിതച്ച കടുവ 15 വളര്‍ത്താടുകളെ കൊന്നു ഭക്ഷിച്ചിരുന്നു. ഇതോടെ ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് കടുവയെ വനം വകുപ്പ് കൂട് വച്ച് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!