സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ വയനാട്ടില്‍ നവംബര്‍ 15 വരെ നീട്ടിയതായി ജില്ലാകലക്ടര്‍ അറിയിച്ചു.അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്ക് ഉണ്ട്. താഴെ പറയുന്ന സാഹചര്യങ്ങളില്‍ മാത്രം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒത്തു ചേരാം. എന്നാല്‍ മാസ്‌ക്ക്, ശാരീരിക അകലം, സോപ്പ്/സാനിട്ടൈസര്‍ ഉപയോഗം മുതലായവ കൃത്യമായും പാലിക്കണം.
ഇളവുകള്‍
1. കല്യാണങ്ങള്‍ക്ക് പരമാവധി 50 ആളുകള്‍
2. മരണാനന്തര ചടങ്ങില്‍ പരമാവധി 20 ആളുകള്‍
3. സര്‍ക്കാര്‍/ സാമൂഹിക/ രാഷ്ട്രീയ/ മറ്റ് ഇന്‍ഡോര്‍ സാംസ്‌കാരിക പരിപാടികളില്‍ പരമാവധി 20 ആളുകള്‍
4. ആരാധനാലയങ്ങളില്‍ പരമാവധി 40 ആളുകള്‍
5. മാര്‍ക്കറ്റ്, കടകള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, പൊതു ഗതാഗതം മുതലായവയില്‍ (കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച് കൊണ്ട്)
എല്ലാ അവസരത്തിലും കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. കണ്ടൈന്‍മന്റ് സോണുകളില്‍ ബാധകമായ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കുന്നതല്ല.
പ്രായമായവര്‍, ഗര്‍ഭിണികള്‍, 10 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ കഴിവതും പുറത്ത് പോകാതെ സ്വയം സുരക്ഷിതരായിരിക്കണം.