സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷാ നിലയത്തിന് അനുവദിച്ച ഡിംഗിയില്‍ പരിശീലനം കാരാപ്പുഴയില്‍ ആരംഭിച്ചു.ജലാശയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഡിംഗിയില്‍ പോയി എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താമെന്ന പരിശീലനമാണ് സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
ഇതോടെ ജലാശയങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ വേഗത്തിലെത്തി രക്ഷാപ്രവര്‍ത്തനം നല്‍കാന്‍ ഇനിമുതല്‍ സുല്‍ത്താന്‍ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനും സാധിക്കും. കൂടാതെ ഡിംഗി അനുവദിച്ചതോടെ ഇത്തരം അപകടങ്ങളില്‍ മറ്റ് നിലയങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്കും മാറ്റമായി. പരിശീലന പരിപാടിക്ക് സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹമീദ്, സൈദ് അലവി, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കീര്‍ത്തിക് കുമാര്‍, ബസില്‍, നിബില്‍, ഷിനോജ്, അനൂപ്, സുജയ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലനം വരും ദിവസങ്ങളിലും തുടരുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു.