450 ഏക്കറില്‍ ജനകീയ കാര്‍ഷിക പദ്ധതി

0

സുഭിക്ഷ കേരളം പദ്ധതി മുന്‍ നിര്‍ത്തി വടുവഞ്ചാല്‍ സര്‍വീസ് സഹകരണ ബാങ്ക് മൂപ്പെനാട് ഗ്രാമപഞ്ചായത്തില്‍ പാടിവയല്‍ എസ്റ്റേറ്റിലെ 450 ഏക്കറില്‍ ജനകീയ കാര്‍ഷിക പദ്ധതിക്ക് തുടക്കമിടുന്നു.

ആധുനിക കാര്‍ഷിക പദ്ധതിയിലൂടെ കര്‍ഷകരുടെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിച്ച് സ്വയംപര്യാപ്തമാക്കുന്നതിനും കൃഷി ചെയ്യാന്‍ താത്പര്യമുള്ള ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് സംരംഭത്തില്‍ പങ്കാളിയാകാനും അവസരമൊരുക്കുന്നതാണ് പദ്ധതി. പശു, പോത്ത്, ആട്, കോഴി, മത്സ്യം, താറാവ്, പച്ചക്കറി വിത്തുല്‍പാദന കേന്ദ്രം, നഴ്‌സറി എന്നിവയാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്.5 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ബ്രഹ്‌മഗിരി ,എന്‍എംഡിസിഎസ് , മൂപ്പൈനാട് ക്ഷീരസംഘം, എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!