മഞ്ചിക്കണ്ടി മാവോയിസ്റ്റ് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കല്‍പ്പറ്റയില്‍ പോസ്റ്റര്‍.രക്തസാക്ഷി അനുസ്മരണ കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്. കല്‍പ്പറ്റ എച്ച്‌ഐഎംയുപി സ്‌കൂളിന് സമീപമാണ് പോസ്റ്റര്‍ പതിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നായിരുന്നു മഞ്ചിക്കണ്ടി വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഏറെ രാഷ്ട്രിയ വിവാദങ്ങള്‍ക്ക് ഇടയായ ഏറ്റുമുട്ടലില്‍ ജുഡിഷ്യല്‍ റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചിട്ടില്ല.