കടുവയെ വനത്തില്‍ വിടുന്നതില്‍ തീരുമാനമായില്ല

0

ചീയമ്പം 73 ആനപ്പന്തിയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ കടുവയെ വനത്തില്‍ വിടുന്നതില്‍ ഇനിയും തീരുമാനമായില്ല. രണ്ട് ദിവസമായി ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസില്‍ കൂടിനുള്ളില്‍ കഴിയുന്ന കടുവയെ വൈദ്യപരിശോധന നടത്തിയെങ്കിലും, കടുവയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തില്‍ അനുമതി ലഭിക്കാത്തതാണ് ഇതിന് കാരണം.

കഴിഞ്ഞ ദിവസം വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ വൈദ്യപരിശോധന നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. കടുവക്ക് പരിക്കുകളൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടും കടുവയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തില്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദേശം എത്താത്തതാണ് പ്രധാന കാരണം. കടുവയെ കൂട്ടിനുള്ളില്‍ തന്നെ പ്ലാസ്റ്റിക്കിട്ട് മൂടി കിടത്തിയിരിക്കുകയാണ്. എവിടെ തുറന്നുവിടണമെന്ന കാര്യത്തില്‍ തീരുമാനമാകാത്തത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ തലവേദനയായിരിക്കുകയാണ്. ഇന്നോ, നാളെയോ നിര്‍ദേശം വരുന്ന മുറക്ക് ഏതെങ്കിലും വനമേഖലയില്‍ കൊണ്ടുപോയി വിടുമെന്നാണ് ലഭിക്കുന്ന സൂചന.

Leave A Reply

Your email address will not be published.

error: Content is protected !!