ജില്ലയിലെ വയോജന മന്ദിരങ്ങളിലെ മുഴുവന്‍ അന്തേവാസികളെയും ജീവനക്കാരെയും കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കി. 678 വയോജനങ്ങളെയും 158 ജീവനക്കാരെയും രണ്ടു ഘട്ടം പരിശോധനയ്ക്ക് വിധേയമാക്കി സംസ്ഥാനത്ത് 100% നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച റിവേഴ്‌സ് ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പാക്കിയതു കൊണ്ടാണ് ഇത് സാധ്യമായതെന്ന് വിശ്വസിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു. ആശുപത്രികളിലും ഫീല്‍ഡിലും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിസ്വാര്‍ത്ഥസേവനം കൊണ്ടാണ് ഇത് സാധ്യമായതെന്നും ഡിഎംഒ പറഞ്ഞു. വീടുകളില്‍ താമസിക്കുന്ന വയോജനങ്ങളും കോവിഡ് പിടിപെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.