ഓണ്‍ലൈന്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

0

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ ഹോം സ്റ്റേ, ഫാം ടൂറിസം, എക്‌സ്പീരിയന്‍സ് എത്‌നിക് ക്യുസീന്‍, ആര്‍.ടി. ഷോഫര്‍, കളിമണ്‍ കരകൗശല വസ്തു – സുവനീര്‍ നിര്‍മ്മാണം, പേപ്പര്‍/തുണി സഞ്ചി നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, ചിരട്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പേപ്പര്‍/വിത്ത് പേന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ www.keralatourism.org/rt എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ rtmission.wyd@gmail.com എന്ന മെയില്‍ ഐ.ഡിയിലോ, ജില്ലാ കോര്‍ഡിനേറ്റര്‍ ഇന്‍ച്ചാര്‍ജ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കല്‍പ്പറ്റ, വയനാട് – 673122 എന്ന വിലാസത്തിലോ നവംബര്‍ രണ്ടിനകം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 8547454647.

Leave A Reply

Your email address will not be published.

error: Content is protected !!