അറവുമാലിന്യ ഫാക്ടറിക്ക് വേണ്ടി മണ്ണെടുത്തത് നാട്ടുകാര്‍ തടഞ്ഞു
വാളാട് അറവുമാലിന്യ ഫാക്ടറിക്ക് വേണ്ടി മണ്ണെടുത്തത് നാട്ടുകാര്‍ തടഞ്ഞു.ഇതിന് മുമ്പ് ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.അവധി ദിവസം ജെസിബിയും ടിപ്പറും ഉപയോഗിച്ച് മണ്ണെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇത് തടയുകയായിരുന്നു.അറവുമാലിന്യഫാക്ടറി വാളാട് നിന്നും ജനവാസകേന്ദ്രം അല്ലാത്ത മറ്റു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍.