വിദേശത്തുള്ള പ്രവാസികളുടെയും താമസരേഖ ഓണ്‍ലൈനായി പുതുക്കാം; ഓൺലൈൻ സംവിധാനത്തിന് തുടക്കമായി

0

വിദേശത്തുള്ളവർക്കും ഇനി സൗദി അറേബ്യയിലെ താമസ രേഖ ഓൺലൈനായി പുതുക്കാം. ഇതിനായി പുതിയ ഓൺലൈൻ സേവനങ്ങൾക്ക് പാസ്‍പോർട്ട് വിഭാഗം തുടക്കം കുറിച്ചു.തൊഴിലാളികൾ വിദേശത്തായാലും ഇഖാമ പുതുക്കാനും റീ-എൻട്രി വിസ ദീർഘിപ്പിക്കാനും തൊഴിലുടമകൾക്ക് അവസരമൊരുക്കുന്ന ഓൺലൈൻ സേവനങ്ങൾക്ക് സൗദി ജവാസാത് ഡയറക്ടറേറ്റ് തുടക്കം കുറിച്ചു.  വ്യക്തികൾക്കുള്ള അബ്ഷിർ ഇൻഡിവിജുവൽ,  ബിസിനസ്സ് മേഖലക്കുള്ള അബ്ഷിർ ബിസിനസ്, വൻകിട കമ്പനികൾക്കുള്ള മുഖീം എന്നീ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഓൺലൈൻ സേവനങ്ങൾ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനാണ് ഉദ്‌ഘാടനം ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!