മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സാഗി പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു.സ്ത്രീകളുടെ സെല്‍ഫ് ഡിഫെന്‍സ് പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത് ലുബൈന കളരിയുമായി സഹകരിച്ച് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ‘പിങ്ക് ഷീല്‍ഡ്’ എന്ന സംഘടനയാണ് വിദ്യാര്‍ഥികള്‍ക്കായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്.വയനാട് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വീടുകളിലെത്തി ഫോണ്‍ സമ്മാനിച്ചു.ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന,ചാര്‍ജ് ഓഫീസറായ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ സി.കെ.അജീഷ്,മെമ്പര്‍മാരായ പി.ഹരിഹരന്‍,കെ.വിജയന്‍ സെക്രട്ടറി ഷോബി,വി.ഇ.ഒ സജിത് കുമാര്‍,പ്രൊമോട്ടര്‍ ശ്യാമള എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.