കോവിഡ് വ്യാപനം തടയാന്‍ മല്‍സര പദ്ധതിയുമായി പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും

0

കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച് വരുമ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പെരുമാറ്റ വ്യതിയാനമുണ്ടാക്കുന്ന വേറിട്ട പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുല്‍പ്പള്ളി ടൗണിലെ മുഴുവന്‍ വ്യാപാരികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം വ്യാപാര സ്ഥാപനങ്ങളെ കാറ്റഗറി അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അവര്‍ക്കിടയില്‍ മല്‍സരം നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്യുന്നത് വഴി കോവിഡ് രോഗബാധയെ പുര്‍ണമായി ഇല്ലാതാക്കുയാണ് മര്‍ച്ചന്റ് ആക്ടീവ് സപ്പോര്‍ട്ട് ഫോര്‍ കൊവിഡ് എന്ന പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, മെഡിക്കല്‍ ഓഫിസര്‍ പ്രം സുലജലത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധകൃഷ്ണ്‍, വ്യാപാരി വ്യവസായി പ്രസിഡണ്ട് മാത്യു മത്തായി ആതിര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!