പിടിയിലായത് തോല്‍പ്പെട്ടി നരിക്കല്ല് മിച്ചഭൂമി കോളനിയിലെ വത്സന്‍ (28). പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് കഞ്ചാവ് ചെടി കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വത്സന്‍ വീടിന് സമീപം കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്.പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍. രഹസ്യാന്വേഷണ വിഭാഗം എസ്.ഐ.. സനലിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. സന്ദീപ്, കാട്ടികുളം എയ്ഡ് പോസ്റ്റ് ചുമതലയുള്ള എസ്.ഐ. സക്കറിയ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീനാഥ്, സാജിര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വത്സനെയും ചെടിയും കസ്റ്റഡിയില്‍ എടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.