ബാണാസുര ഡാം ടൂറിസം കേന്ദ്രം തുറന്നപ്പോള്‍ സന്ദര്‍ശനത്തിന് ആവേശത്തോടെ സഞ്ചാരികള്‍ എത്തി.മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ് പ്രധാനമായും സന്ദര്‍ശകര്‍. അയല്‍ സംസ്ഥാനത്ത് നിന്നടക്കം ചിലര്‍ എത്തിയിരുന്നു.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടൂറിസം കേന്ദ്രത്തിലെ പ്രവര്‍ത്തനം നടക്കുന്നത്.പോലീസ് പരിശോധന നടത്തുകയും സ്ഥിരം ഡ്യൂട്ടിക്ക് ആളെ ചുമതലപ്പെടുത്തുകയും ചെയ്തു. നിലവില്‍ ഡാം സന്ദര്‍ശനവും ബോട്ട് സര്‍വ്വീസും മാത്രമാണ് ആരംഭിച്ചത്. സിപ്‌ലൈന്‍, ഹൊറര്‍ തിയേറ്റര്‍ അടക്കമുള്ളവ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഡാം പരിസരത്ത് കച്ചവട സ്ഥാപനങ്ങള്‍ എല്ലാം തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട് .7 മാസത്തോളമായി അടച്ചിട്ടതിനാല്‍ കച്ചവട സ്ഥാപനങ്ങളും വില്‍പന വസ്തുക്കളും ഒട്ടു മിക്കതും നശിച്ചു. പുതിയത് സംഘടിപ്പിക്കുന്ന തിരക്കിലാണ് കച്ചവടക്കാര്‍. ഡാം ടൂറിസം കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചതോടെ റിസോര്‍ട്ട് മേഖലയിലുള്ളവരും പുത്തനുണര്‍വ് പ്രതീക്ഷിക്കുകയാണ്.