റേഷനരി തിരിമറി: കേസ്‌ന്വേഷിക്കാന്‍ കലക്ടര്‍ എസ്പിയെ ചുമതലപ്പെടുത്തി
മാനന്തവാടി കെല്ലൂരില്‍ 10 ടണ്‍ റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എസ്പി തലത്തിലുള്ള അന്വേഷണത്തിന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മാനന്തവാടി സപ്ലൈകോ ഗോഡൗണില്‍നിന്ന് റേഷന്‍ കടകളിലേക്ക് വിതരണത്തിന് അയച്ച അരി സ്വകാര്യ കമ്പനിയുടെ പേരില്‍ വില്‍പന നടത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ഉന്നതതല അന്വേഷണത്തിന് കലക്ടര്‍ അദീല അബ്ദുള്ള ഉത്തരവിട്ടിരിക്കുന്നത്.അവശ്യ വസ്തു നിയമത്തിനൊപ്പം ക്രമിനല്‍ കേസും തിരിമറിക്ക് കൂട്ടുനിന്നവര്‍ക്കെതിരെ എടുക്കാനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു
എന്നാല്‍ സപ്ലൈക്കോ ഡിപ്പോ മാനേജറെ മാത്രമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. അരി സൂക്ഷിച്ച റേഷന്‍ കട ഉടമയുടെതടക്കം 2 റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു. എങ്കിലും ഉടമകള്‍ക്കെതിരെ കേസ് എടുത്തിരുന്നില്ല.എന്‍എഫ്എസ്എ ഉദ്യോഗസ്ഥര്‍ ചുമട്ടുതൊഴിലാളികള്‍ അരി കടത്തിയ വാഹന ഉടമ തുടങ്ങിയവരും കേസില്‍ പ്രതികളാകും.