യുഎഇയില്‍ രോഗികൾ വർദ്ധിക്കുന്നു.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തു.
യുഎഇയില്‍ ബുധനാഴ്ച 1,431 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടു. 1,652 പേര്‍ രോഗമുക്തി നേടി.
110,039 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 101,659 പേര്‍ രോഗമുക്തി നേടി. 450 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 7,930 പേര്‍ ചികിത്സയിലാണ്.
103,000 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതുവരെ 1.12 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.