ഈ കാലത്ത്’ ശ്രദ്ദേയമാകുന്നു
ലോക്ഡൗണ്‍ കാലത്ത് അഭിനേതാക്കള്‍ ആരും തന്നെ നേരില്‍ കാണാതെയും ഒരു സീനിലോ ഫ്രെയ്മിലോ ഒന്നിലധികം അഭിനേതാക്കള്‍ വരാതെയും എന്നാല്‍ ഫലത്തില്‍ നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തില്‍ ഉടനീളം വന്നു പോകുകയും ചെയ്യുന്ന തരത്തില്‍ തീര്‍ത്തും ഒരു പരീക്ഷണ ചിത്രമായി ചെയ്ത ‘ഈ കാലത്ത്’ എന്ന വെബ് സിനിമക്ക് എങ്ങും മികച്ച പ്രതികരണം.ഒരു പക്ഷേ മലയാളത്തില്‍ ആദ്യമായിട്ടാ യിരിക്കും ഇങ്ങനെ ഒരു പരീക്ഷണ ചിത്രം ഇറങ്ങുന്നത്.
ലോക്ഡൗണ്‍ സമയം ആയതിനാല്‍ ആര്‍ക്കും തന്നെ പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടില്‍ തന്നെ ബോര്‍ അടിച്ചിരുന്നപ്പോള്‍ ഉണ്ടായ ആശയമാണിതെന്നു ചിത്രത്തിന്റെ സംവിധായകന്‍ വയനാട് വെണ്മണി സ്വദേശി അമല്‍ സി ബേബി പറഞ്ഞു. കോറോണയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിന്റെ ഭാഗമായാണ് ഒരു ഫ്രെയിമിലോ ഒരു സീനിലോ ഒന്നില്‍ കൂടുതല്‍ ആളുകള്‍ വേണ്ട എന്ന തീരുമാനം എടുത്തത്.പല സ്ഥലങ്ങളിലുള്ള അഭിനേതാക്കള്‍ വളരെ ദൂരെ ആയതിനാല്‍ അഭിനേതാക്കള്‍ മൊബൈല്‍ ക്യാമറ വഴി സ്വയം ഷൂട്ട് ചെയ്ത് കൊടുത്തയച്ചാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഇത് ഒരു ലോക്ഡൗണ്‍ പരീക്ഷണ ചിത്രം തന്നെ ആയിരുന്നു .
അഞ്ചാംപാതിരാ അടക്കമുള്ള ഹിറ്റ് സിനിമകളില്‍ സഹ സംവിധായകനായി വര്‍ക് ചെയ്തിട്ടുള്ള അമല്‍ സി ബേബി ആണ്. ഈ കാലത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്.താന്‍ പഠിച്ചു വളര്‍ന്ന ഉദയഗിരി എല്‍ പി സ്‌കൂള്‍ പശ്ചാത്തലമാക്കി നിര്‍മിച്ച ‘ കല്ലു പെന്‍സില്‍’ അടക്കം നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ അമല്‍ സി ബേബി സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകരായ വിനയന്‍, മിഥുന്‍ മാനുവല്‍ തോമസ്, സാജിദ് യഹിയ എന്നിവരുടെ സഹാസംവിധായകനും, ക്യാമറമാന്‍ സഞ്ജയ് ഹാരിസിന്റെ അസിസ്റ്റന്റ് ക്യാമറമാനായിരുന്നു അമല്‍ സി ബേബി. സിനിമ സീരിയല്‍ താരമായ ബാലാജി ശര്‍മ. പത്മവ്യുഹത്തിലെ അഭിമന്യു എന്ന ചിത്രത്തിലെ നായകന്‍ വാളാട് സ്വദേശി ആകാശ് ആര്യന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് വെണ്മണി സ്വദേശി അനീഷ് നീയോയാണ്. ഒക്ടോബര്‍ 2 ന് സ്റ്റോറിഹൗസ് ക്രിയേഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായ വെബ് സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്