ജില്ലയില്‍ 418 സ്‌കൂളുകള്‍ ഹൈടെക് 

 11,568 ഐ.ടി ഉപകരണങ്ങള്‍ ജില്ലയില്‍ വിന്യസിച്ചു. 

0

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 418 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റെയും പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു .പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

മാനന്തവാടി മണ്ഡലത്തിലെ ജി.വി. എച്ച്. എസ് സ്‌കൂളില്‍ ഒ. ആര്‍. കേളു. എം. എല്‍. എ. പ്രഖ്യാപനം നടത്തി. മാനന്തവാടി നഗര സഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് അധ്യക്ഷനായി. ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐ.ടി ഉപകരണങ്ങള്‍ വിന്യസിച്ചത് ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍  ആണ്. 263 ഐ. ടി. ഉപകരണങ്ങളാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. പ്രൈമറി തലത്തില്‍ 5 ലാപ്‌ടോപ്, 2 പ്രൊജക്ടര്‍, 5സ്പീക്കര്‍, 5മൗണ്ടിംഗ് അക്സെസ്സറിസും, ഹൈസ്‌കൂള്‍ തലത്തില്‍ 40 ലാപ്‌ടോപ്, 31പ്രൊജക്ടര്‍, 30 വൈറ്റ് സ്‌ക്രീന്‍, 30 സ്പീക്കര്‍, 30 മൗണ്ടിംഗ് അക്സെസ്സറിസ്, 1ഡി. എസ്. എല്‍. ആര്‍. ക്യാമറ, 1 ടെലിവിഷന്‍, 1 എച്ച് ഡി വെബ്ക്യാം, 1 മള്‍ട്ടിഫങ്ക്ഷന്‍ പ്രിന്ററും, ഹയര്‍ സെക്കന്ററി തലത്തില്‍ 10 ലാപ്‌ടോപ്, 10പ്രൊജക്ടര്‍, 10 മൗണ്ടിംഗ് അക്സെസ്സറിസ്, 1 ഡി. എസ്. എല്‍. ആര്‍. ക്യാമറ, 10 സ്പീക്കര്‍,  1 എച്ച് ഡി വെബ്ക്യാം, 1 ടെലിവിഷനും, വി. എച്ച്. എസ്. സി  തലത്തില്‍ 8 ലാപ്‌ടോപ്, 4 പ്രൊജക്ടര്‍, 4 മൗണ്ടിംഗ് അക്സെസ്സറിസ്,1ഡി. എസ്. എല്‍. ആര്‍. ക്യാമറ, 1 ടെലിവിഷന്‍, 1 എച്ച് ഡി വെബ്ക്യാം തുടങ്ങി 263 ഐ. ടി. ഉപകരണങ്ങളാണ് ഇവിടെ സജ്ജമായിട്ടുള്ളത്. കിഫ്ബിയും, കൈറ്റും സംയുക്തമായിട്ടാണ് ഫണ്ടുകള്‍ അനുവദിച്ചത്.

കിഫ്ബിയില്‍ നിന്നും 19.08 കോടിയും പ്രാദേശിക തലത്തില്‍ 4.10 കോടിയും ഉള്‍പ്പെടെ 23.18 കോടി രൂപ ജില്ലയില്‍ ചെലവായിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയെ തിരിച്ചു പിടിക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ നേട്ടമാണ് 5 ലക്ഷം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാഭ്യാസത്തില്‍ വന്ന് ചേര്‍ന്നത്. വിദ്യാഭ്യാസ പശ്ചാത്തല സൗകര്യത്തിന്റെ മഹാവിപ്ലവകാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഴുവന്‍ പൊതുവിദ്യാലങ്ങളിലും ഹൈടെക് ക്ലാസ്സ്റൂമുള്ള ഇന്ത്യയിലെ  ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.

ഗുണ നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാവാന്‍ പോവുകയാന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈറ്റ് വിന്യസിച്ച 2 ലക്ഷത്തോളം ലാപ്‌ടോപ്പുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുമൂലം 3000 കോടിയുടെ ലാഭമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ രീതിയില്‍ ഉപയോഗം ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കൈറ്റ് വയനാട് ട്രെയ്‌നര്‍ എം. കെ. ഷാജു, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സലിം അല്‍ത്താഫ്, വി. എച്ച്. എസ്. ഇ പ്രിന്‍സിപ്പല്‍ വി. ജെ. റോയി, വാര്‍ഡ് മെമ്പര്‍ സ്റ്റര്‍വിന്‍ സ്റ്റാലിന്‍, പി. ടി. എ. പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വയനാടാണ് പൂര്‍ണ്ണമായും ഹൈടെക്ക് ആയ സംസ്ഥാനത്തെ ആദ്യ ജില്ല. ജില്ലയില്‍ സര്‍ക്കാര്‍, എയിഡഡ് വിഭാഗങ്ങളിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 263 സ്‌കൂളുകളും എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 155 സ്‌കൂളുകളും ഉള്‍പ്പെടെ മൊത്തം 418 വിദ്യാലയങ്ങളിലാണ് ഹൈടെക് ഉപകരണങ്ങളുടെ വിന്യാസം പൂര്‍ത്തിയായത്. ഇതിന്റെ ഭാഗമായി 3578 ലാപ്ടോപ്പ്, 2118 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 3046 യു.എസ്.ബി. സ്പീക്കര്‍, 1351 മൗണ്ടിംഗ് അക്സസറീസ്, 864 സ്‌ക്രീന്‍, 155 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 155 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 155 എച്ച്.ഡി വെബ്ക്യാം, 146 ടെലിവിഷനുകള്‍ (43 ഇഞ്ച്) എന്നിവ ജില്ലയില്‍ വിന്യസിച്ചു. 316 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയില്‍ 74 ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ് യൂണിറ്റുകളിലായി 4161 അംഗങ്ങളുണ്ട്. 4996 അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐ.ടി പരിശീലനം നേടി.

തലപ്പുഴ ഗവ:യു.പി.സ്‌കൂളും സമ്പൂര്‍ണ്ണ ഹൈടെക്ക് പദവിയില്‍. സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ ഹൈടെക്ക് പ്രഖ്യാപനം നടത്തി.പി.ടി.എ.പ്രസിഡന്റ് പി.വി.സിനു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ.ഷബിത, ഹെഡ്മാസ്റ്റര്‍ കെ.ജി.ജോണ്‍സണ്‍, പി.ടി.എ.വൈസ് പ്രസിഡന്റ് ടി.ടി.ഗിരീഷ്, മുന്‍ പി.ടി.എ.പ്രസിഡന്റ് സുരേഷ് തലപ്പുഴ, അധ്യാപകരായ റോജസ്മാര്‍ട്ടിന്‍ ,ടി.പി. പൈലി തുടങ്ങിയവര്‍ സംസാരിച്ചു.

പൊതു വിദ്യാഭ്യാസത്തില്‍ കേരളം ഹൈടെക്   ആകുന്നതിന്റെ എടവക പഞ്ചായത്ത് തല പ്രഖ്യാപനം പള്ളിക്കല്‍  ജി യുപി സ്‌കുള്ളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആമിന അവറാന്‍ അധ്യക്ഷയായിരുന്നു, പ്രധാനധ്യാപിക സവിതാമ്മ മാത്യു, രമിത ആര്‍ സജീവ്, സെബിന്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!