സൗദിയില്‍ കറന്‍സികളും നാണയങ്ങളും വിലക്കുന്നതിനെതിരെ മുന്നറിയിപ്പ്
സൗദിയില്‍ കോവിഡിനെ മറയാക്കി വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ കറന്‍സികള്‍ സ്വീകരിക്കാതിരിക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി മന്ത്രാലയം. കറന്‍സികളും നാണയങ്ങളും സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്.