ജീവനുള്ള പോത്തുകളെ കാഴ്ചവെച്ച് ചത്ത പോത്തിനെ കശാപ്പ് ചെയ്തു വില്‍ക്കാന്‍ ശ്രമം
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മൂന്നോളം പോത്തുകളെ അങ്ങാടിയിലൂടെ ജനങ്ങള്‍ക്ക് കാഴ്ച ഒരുക്കി രാത്രിയില്‍ അസുഖം ബാധിച്ച് ചത്ത പോത്തിനെ കശാപ്പുചെയ്തു വില്‍പ്പന നടത്താന്‍ ഒരുങ്ങുന്ന വ്യാപാരികളെ നാട്ടുകാര്‍ പിടികൂടി.കോവിഡ് രോഗം പടര്‍ന്ന് പിടിക്കുമ്പോഴും മനുഷ്യരില്‍ എങ്ങിനെ മറ്റു രോഗം വരുത്താന്‍ സാധിക്കുമെന്നാണ് മാംസ വ്യാപാരത്തിലെ ഒരുപറ്റം ആളുകള്‍ ശ്രമിക്കുന്നത്. റിപ്പണ്‍ പുതുക്കാട് , വാളത്തൂര്‍, കടച്ചിക്കുന്ന് പ്രദേശങ്ങളിലായി ആയിരകണക്കിന് ആളുകളാണ് താമസിച്ചു വരുന്നത്. 3 മാംസ കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ഇവിടെയാണ് ജനങ്ങളെ വഞ്ചിക്കുന്ന തരത്തില്‍ നാടകീയമായ രംഗങ്ങള്‍ നടന്നത്.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കശാപ്പ് ശാലയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചപ്പോള്‍ നാട്ടുകാര്‍ സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.ഇതോടെ നാട്ടുകാര്‍ അധികൃതരെ വിവരം അറിയുകയും ചെയ്തു.നിരവധി തവണ ഇതു പോലുള്ള അസുഖം ബാധിച്ച കന്നുകാലികളെ കശാപ്പ് ചെയ്ത് വില്‍പ്പന നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ റോഡരികില്‍ നിക്ഷേപിക്കലും പതിവാണ്.
പോലീസും,ആരോഗ്യ വകുപ്പും, പഞ്ചായത്തും, മൃഗസംരക്ഷണ വകുപ്പ് ,ഭക്ഷ്യസുരാക്ഷാ വകുപ്പും, സംയുക്തമായി നടപടി സ്വീകരിച്ചു, പുതുക്കാട്ടിലെ 3 മാംസ കടകളും അടപ്പിച്ചു. പോത്തിന്റെ ജഡം രാത്രി 11 മണിക്ക് നാട്ടുകാരുടെ സാനിധ്യത്തില്‍ കുഴിച്ച് മൂടി.