നാടന്‍ തോക്കും തിരകളുമായി അഞ്ചംഗ നായാട്ടുസംഘം പിടിയില്‍
നീര്‍വാരം മണിക്കോട് നഞ്ചന്‍മൂല വനത്തിനകത്ത് നിന്നും നാടന്‍ തോക്കും തിരകളുമായി അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി.റെയ്ഞ്ച് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പുല്‍പ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ബി.പി സുനില്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.സെക്ഷന്‍ ഫോറസ്റ്റര്‍ കെ.സി മോഹന്‍കുമാര്‍,രാജ് മോഹന്‍,കേളു,രാജേഷ്,വാച്ചര്‍മാരായ അമ്മാനി രാജന്‍,മുനാഫ്,ശിവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.നായാട്ട് സംഘം ഉപയോഗിച്ച ഓമ്നി വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.