തോല്‍പെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുന്‍ ഭവനില്‍ വിപിന്‍ ആര്‍.ചന്ദ്രനാ(41)ണ് മരിച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപിന്‍ അസുഖ ബാധിതനായതിനാല്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. തോല്‍പെട്ടിയിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപത്തെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്.ഇന്ന് വൈകീട്ടോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം വയനാട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.കഴിഞ്ഞ പത്തുവര്‍ഷമായി വയനാട്ടില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്തുവരികയാണ് വിപിന്‍. അവിവാഹിതനാണ്
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മരിച്ച നിലയില്‍
