കൊവിഡ് സെക്കന്റ് ലൈന്‍ ചികിത്സാകേന്ദ്രം തുറന്നു

0

പുല്‍പ്പള്ളിയില്‍ കൊവിഡ് സെക്കന്റ് ലൈന്‍ ചികിത്സാകേന്ദ്രം തുറന്നു.മുന്‍ എംപി എം ഐ ഷാനവാസിന്റെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചിലവിട്ട് പുല്‍പ്പള്ളി താഴെയങ്ങാടിയില്‍ നിര്‍മ്മിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടമാണ് കൊവിഡ് ചികിത്സക്കായി തുറന്നുകൊടുത്തത്.

ബ്ലോക്ക് പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചെലവിട്ടത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ഡിഎംഒആര്‍ രേണുക, നോഡല്‍ ഓഫീസര്‍ ഡോ. ചന്ദ്രശേഖരന്‍, പുല്‍പ്പള്ളി മെഡിക്കല്‍ ഓഫീസര്‍ പ്രേം സുജലത,പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജയന്തിരാജന്‍, മേഴ്സി ബെന്നി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനില്‍മോന്‍, ശോഭനപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!