പലചരക്ക് കടയില്‍ നിന്ന് നിരോധിത ലഹരി മിശ്രിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചു.മടക്കിമല ടൗണില്‍ സഫാരി റസ്റ്റോറന്റിനു മുന്‍വശത്തുള്ള നാസ് സ്റ്റേഷനറി എന്ന പല ചരക്കുകടയില്‍ നിന്നാണ് നിരോധിത ലഹരി മിശ്രിതമായ പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. കടയുടമയായ സി ടി സവാദ്(35)നെയാണ് അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ മുമ്പും നിരവധി തവണ സമാന കേസുകളില്‍ അറസ്റ്റു ചെയ്തിട്ടുഉള്ളതാണ്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌കോഡും കല്‍പ്പറ്റ എസ് ഐ ഖാസിമും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണു ലഹരിവസ്തുക്കള്‍ പിടിച്ചത്.