ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടേയും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടേയും സംയുക്താഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊറോണക്കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തില്‍ മാതാപിതാക്കള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു.
കുട്ടികള്‍ നേരിടുന്ന വിവിധ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കുക, കുട്ടികളെ ഡിജിറ്റല്‍ അടിമത്വത്തില്‍ നിന്നും മോചിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാര്‍ നടത്തുന്നത്. ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്കുശേഷം 2ന് നടക്കുന്ന വെബിനാറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 മാതാപിതാക്കള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ 04936 246098, 9526475101 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.