യാത്രക്കാര്‍ക്ക് അനുഗ്രഹമായി മഹാരാജ ബസ്സ് 

0

അണ്‍ലോക്ക് ഇളവുകള്‍  വന്നതുമുതല്‍  യാത്രക്കാര്‍ക്ക് അനുഗ്രഹമായി ഒരു സ്വകാര്യ ബസ്സ്.മാനന്തവാടി -കല്‍പ്പറ്റ റൂട്ടിലോടുന്ന മഹാരാജ ബസ്സാണ് യാത്രക്കാര്‍ക്ക് അനുഗ്രഹമായി ഇപ്പോഴും സര്‍വ്വീസ് നടത്തുന്നത്. ഡ്രൈവറും കണ്ടക്ടറും സഹോദരങ്ങളാണെന്നതും സര്‍വ്വീസിന്റെ പ്രത്യേകതയാണ്.

അണ്‍ലോക്ക് ഇളവുകള്‍ നിലവില്‍ വന്ന ശേഷം ഒരു ദിവസം പോലും മുടങ്ങാതെയാണ് മഹാരാജ ബസ്  മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് ഇപ്പോഴു സര്‍വ്വീസ് നടത്തുന്നത്.മാനന്തവാടിയും കല്‍പ്പറ്റയും കണ്ടെയ്ന്‍മെന്റ് സോണായാലും അതിര്‍ത്തി വരെ എന്നും ഇവര്‍ സര്‍വ്വീസ് നടത്തും.യാത്രക്കാര്‍ കുറവാണെങ്കിലും മഹാരാജ ബസ് എന്നും സര്‍വ്വീസ് നടത്തുന്നത് അത്യാവശ്യകാര്യങ്ങള്‍ക്ക് പനമരവും കല്‍പ്പറ്റയിലും പോകേണ്ടവര്‍ക്ക് ഏറെ അനുഗ്രഹവുമാണ്. കരണി സ്വദേശികളായ ഡ്രൈവര്‍ സുരേഷും കണ്ടക്ടര്‍ സിദ്ധാര്‍ത്ഥനും സഹോദരങ്ങളാണ് ഇവരുടെ ബന്ധുവിന്റെതാണ് ഈ ബസ്സും. പൊതുഗതാഗതം നിലവില്‍ വന്നപ്പോള്‍ മാത്രമല്ല കഴിഞ്ഞ രണ്ട് പ്രളയകാലത്തും യാത്രക്കാര്‍ക്ക് വേണ്ടി ബസ് സര്‍വ്വീസ് നടത്തിയതായി കണ്ടക്ടര്‍ സിദ്ധാര്‍ത്ഥന്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!