ഗന്ധം അനുഭവപ്പെടാത്തത് കോവിഡിന്റെ ഏറ്റവും വലിയ ലക്ഷണമെന്ന് പഠനം

0

 590 കോവിഡ് രോഗികളുടെ ലക്ഷണങ്ങൾ അടിസ്ഥാനമാക്കി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ഗവേഷകർ നടത്തിയ പഠനം വെളിപ്പെടുത്തിയത് വൈദ്യലോകം ഇതു വരെ കണക്കുകൂട്ടിയതിൽ നിന്നും വിത്യ സ്തമായ റിസൽട്ട്. രുചിയും മണവും അനുഭവപ്പെടാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്ന 590 ആളുകളിൽ നടത്തിയ പരിശോധനയിൽ അവരിൽ 80 ശതമാനം ആളുകൾക്കും ശരീരത്തിൽ കൊറോണ വൈറസ് ആന്റിബോഡി ഉള്ളതായി കണ്ടെത്തി. എന്നാൽ, ഇവരിൽ 60 ശതമാനം ആളുകൾക്ക് മാത്രമേ പനിയും കഫക്കെട്ടും ഉണ്ടായിരുന്നു ള്ളൂ എന്നും പഠനത്തിൽ വ്യക്തമായി . ഇവ രിൽ തന്നെ മണക്കാനുള്ള ശേഷി മാത്രം നഷ്ടപ്പെട്ടവർ, രുചിയറിയാനുള്ള കഴിവ് മാത്രം നഷ്ടപ്പെട്ട വരേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നും തെളിയിക്കപ്പെട്ടു. ഇതനുസരിച്ച്, കോവിഡ് രോഗത്തിൻറെ ഏറ്റവും വലിയ ലക്ഷണം ഗന്ധമറിയാനുള്ള ശേഷി നഷ്ടപ്പെടലാണെന്ന് ഗവേഷകർ സൂചിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!