‘ഭാര്യ മരിച്ചുപോയി’ എന്ന് ഫോണ്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ചു, എയര്‍ ഇന്ത്യക്കെതിരെ കേസുകൊടുത്ത് പ്രവാസി ഡോക്ടര്‍

0

കഴിഞ്ഞ ദിവസം, തിരുവനന്തപുരത്ത് സ്ഥിരതാമസമുള്ള ഡോ. വിനായകം എന്ന ഹൈ പ്രൊഫൈല്‍ അനസ്‌തെറ്റിസ്റ്റിന് എയര്‍ ഇന്ത്യയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ശുഭ ലക്ഷ്മി ദില്ലിയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു പോയി എന്നായിരുന്നു വിളിച്ചയാള്‍ അറിയിച്ചത്. വിളിച്ചയാള്‍ അതേ കോളില്‍ തന്നെ വാഷിംഗ്ടണില്‍ ഉള്ള എയര്‍ ഇന്ത്യാ മാനേജരുടെ നമ്പര്‍ കൊടുത്തു. എന്നിട്ട്, മൃതദേഹം ഏറ്റുവാങ്ങാന്‍ വേണ്ട സംവിധാനങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.വാഷിംഗ്ടണ്‍ ഡിസിയില്‍ സ്ഥിരതാമസമുള്ള ഈ ഡോക്ടര്‍ ദമ്പതികള്‍ നാട്ടിലേക്ക് അവധിക്കാലം ചെലവിടാനെത്തി കൊവിഡ് ലോക്ക് ഡൌണ്‍ കാരണം നാട്ടില്‍ കുടുങ്ങുകയാണുണ്ടായത്. ഒടുവില്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ഡോ. ശുഭ ലക്ഷ്മിക്ക് തനിച്ച് തിരികെ പോകേണ്ട സാഹചര്യമുണ്ടായി. അങ്ങനെ അവര്‍ തിരികെ യാത്ര ചെയ്ത് അവിടെ എത്തും മുമ്പായിരുന്നു എയര്‍ ഇന്ത്യ സ്റ്റാഫിന്റെ ഫോണ്‍ കോള്‍ അവരുടെ ഭര്‍ത്താവിനെ തേടിയെത്തുന്നത്.ആ വാര്‍ത്തകേട്ട താന്‍ ഒരു നിമിഷനേരത്തേക്ക് ആകെ സ്തബ്ധനായി ഇരുന്നുപോയെന്നാണ് ഡോ. വിനായകം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. വളരെ പെട്ടെന്നുതന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് ഡോക്ടര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനോട് തന്റെ ഭാര്യയുടെ പൂര്‍ണ്ണനാമവും ജനനത്തീയതിയും സഹിതം തിരിച്ചു ചോദിച്ചുകൊണ്ട് മരിച്ചത് തന്റെ ഭാര്യതന്നെയാണോ എന്നുറപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴും അയാള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു.ഡോക്ടര്‍ അടുത്തതായി ഫോണെടുത്ത് വിളിച്ചത് വാഷിംഗ്ടണ്‍ ഡിസിയിലെ തന്റെ വീട്ടിലെ കെയര്‍ ടേക്കറെ ആയിരുന്നു. അതോടെ അദ്ദേഹത്തിന്റെ പരിഭ്രമത്തിന് അന്ത്യമായി. തന്നെ ഡോക്ടര്‍ വാഷിംഗ്ടണ്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ശേഷം, കാറുമായി വന്നു പിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു എന്ന് കെയര്‍ ടേക്കര്‍ പറഞ്ഞതോടെ അദ്ദേഹത്തിന് ആശ്വാസമായി. വേണ്ടപോലെ പരിശോധിച്ചുറപ്പിക്കാതെ പ്രായാധിക്യം കാരണം പലവിധരോഗങ്ങള്‍ അലട്ടുന്ന തന്നെ വിളിച്ച്, ഇങ്ങനെ ഭാര്യ മരിച്ചു എന്ന് പറഞ്ഞതിനും, രണ്ടു മണിക്കൂറോളം നേരം മനോവ്യഥ ഉണ്ടാക്കിയതിനും എയര്‍ ഇന്ത്യയ്ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്നാണ് ഇപ്പോള്‍ ഡോ. വിനായകന്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!