ഡോക്ടര്‍ വിനായകതോട് ക്ഷമാപണം നടത്തി എയര്‍ഇന്ത്യ. അന്വേഷിച്ചു നടപടിയെടുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

0

ഡോ.ശുഭലക്ഷ്മിക്ക് ബോര്‍ഡിങ് പാസ് പ്രകാരം അലോട്ട് ചെയ്ത സീറ്റില്‍ അബദ്ധവശാല്‍ മറ്റൊരു സ്ത്രീ വന്നിരിക്കുകയും, വിമാനയാത്രാമധ്യേ അവര്‍ മരിച്ചു പോവുകയുമാണുണ്ടായത്. എയര്‍ ഇന്ത്യയുടെ ഓഫീസ് സ്റ്റാഫ് മരിച്ചത് ആരെന്നു നേരിട്ട് പരിശോധിച്ചുറപ്പിക്കുക പോലും ചെയ്യാതെ, നേരെ അവരുടെ ജചഞ കോഡ് വെച്ച്, റെക്കോര്‍ഡ്‌സില്‍ ഉണ്ടായിരുന്ന ബന്ധുക്കളുടെ നമ്പറില്‍ വിളിച്ച് നേരെ ആള്‍ മരിച്ചു പോയി എന്ന് പറയുകയാണ് ചെയ്തത്. തെറ്റുകള്‍ ആര്‍ക്കും പറ്റാം എന്നത് താന്‍ മനസിലാക്കുന്നു എങ്കിലും, താന്‍ ഭാര്യയുടെ പേരും ജനനത്തീയതിയും അങ്ങോട്ട് ചോദിച്ചുറപ്പിച്ചിട്ടും, തനിക്ക് തെറ്റായ വിവരം തന്നതിലാണ് ഡോക്ടര്‍ക്ക് അടക്കാനാകാത്ത രോഷം തോന്നുന്നത്. രണ്ടാമത് ഒന്ന് വിവരങ്ങള്‍ പരിശോധിച്ചുറപ്പിക്കാന്‍ പോലും മിനക്കെടാതെ, എത്ര കാഷ്വല്‍ ആയിട്ടാണ് എയര്‍ ഇന്ത്യ ഓഫീസര്‍ ഇത്ര ഗൗരവമുള്ള ഒരു വിഷയത്തെ കൈകാര്യം ചെയ്തത് എന്നും അദ്ദേഹം ആക്ഷേപമായി പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!