ജിദ്ദയിൽ 2500 സ്ഥാപനങ്ങൾ വൈദ്യുതി വിച്ഛേദിച്ച് അടപ്പിച്ചു

0

ജിദ്ദയിലെ ഷാറ ഇസ്കാനിലെ വർക്ക്ഷോപ്പുകളടക്കമുള്ള 2500 സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു.ഹയ്യുൽ വസീരിയയിൽ ഷാറ ഇസ്കാൻ മുതൽ ഷാറ മഹ്ജർ വരെയുള്ള വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും വർക്ക്ഷോപ്പുകളുമാണു അടപ്പിച്ചത്.കിംഗ് അബ്ദുൽ അസീസ് ഐനുൽ അസീസിയ വഖഫ് സ്വത്തുക്കളുടെ പരിധിയിൽ നിയമ വിരുദ്ധ കെട്ടിടങ്ങളിലായിരുന്നു അടച്ച് പൂട്ടപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്.ഒരു മാസം മുംബ് തന്നെ അനധികൃത കെട്ടിടങ്ങളും സ്ഥലവും ഒഴിയാൻ അധികൃതർ സ്ഥാപനമുടമകൾക്ക് നോട്ടീസ് നൽകിയിരുന്നു.അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സല്മാൻ രാജാവ് ഉത്തരവിടുകയും ചെയ്തിരുന്നു. ഒഴിഞ്ഞ് പോകാനുള്ള ഒരു മാസ നോട്ടീസ് കാലാവധി അവസാനിച്ചതോടെയാണു കഴിഞ്ഞ ദിവസം വൈദ്യുതി വിച്ഛേദിച്ച് സ്ഥാപനങ്ങൾ അടപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!