താലൂക്ക് ഓഫീസ് മാര്‍ച്ച് സീറ്റുകള്‍ ഉറപ്പിക്കാനുള്ള തന്ത്രം 

0

സീക്കുന്ന് ,ഫയര്‍ലാന്റ് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കുന്നതിനായി കഴിഞ്ഞ ദിവസം യു.ഡി.എഫ് നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച്  തദ്ദേശ തിരഞ്ഞെടുപ്പിലും ,നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെയും ,ലീഗിന്റെയും സീറ്റുകള്‍ ഉറപ്പിക്കാനുള്ള തന്ത്രമാണെന്ന് സി.പി.ഐ ബത്തേരി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

 ഫെയര്‍ലാന്റ് ,സീക്കുന്ന് പ്രദേശത്തെ താമസക്കാരുടെ പട്ടയപ്രശ്‌നത്തിന് അന്‍പത് വര്‍ഷത്തെ പഴക്കമുണ്ടെന്നും ,കഴിഞ്ഞ കാലയളവില്‍ ഒരിക്കലെങ്കിലും ,പട്ടയ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭങ്ങളോ ,സമരങ്ങളോ യു.ഡി.എഫ്  നടത്തിയിട്ടില്ലെന്നും ,നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഒക്ടോബറില്‍ നടക്കുന്ന പട്ടയമേളയില്‍ താമസക്കാര്‍ക്ക് പട്ടയം നല്‍കണമെന്ന ഉത്തരവ് റവന്യുമന്ത്രി നല്‍കിയതാണെന്നും നേതാക്കള്‍ പറഞ്ഞു. . വാര്‍ത്താ സമ്മേളനത്തില്‍ ,അഡ്വ.കെ ഗിവര്‍ഗ്ഗീസ് ,സി.എം സുധീഷ് ,പി.ജി സോമനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!