ഒരിടവേളയ്ക്ക് ശേഷം കൊവിഡ് ആശങ്കയില്‍ മാനന്തവാടി നഗരം

0

നാലാം തവണയാണ് മാനന്തവാടി നഗരം അടച്ചിടുന്നത്.കെ.എസ്.ആര്‍.ടി.സി.ബസ്സുകളടക്കം മുടങ്ങിയതിനാല്‍ ജനങ്ങളും ദുരിതത്തിലായി. ഹോട്ടല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയുമാക്കി.
നഗരത്തിലെ 4 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഹോട്ടലിലെ 5 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിയാവുകയും ചെയ്തു. ഇവിടുത്തെ സമ്പര്‍ക്ക പട്ടിക നീണ്ടതായതിനാല്‍ നിരവധി പേരാണ് ഇതിനകം ക്വാറന്റീന്‍ പോകേണ്ടി വന്നത്. വരും ദിവസങ്ങളില്‍ ഇവരുടെ സ്രവ പരിശോധന ഫലം വരുന്നതോടെ പോസിറ്റീവ്  സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഏറാനാണ് സാധ്യത. നഗരം കണ്ടെയ്ന്‍മെന്റ് സോണായതോടെ കെ.എസ്.ആര്‍.ടി.സി.ഡിപ്പോ അടക്കം അടഞ്ഞുകിടക്കുകയാണ്.നിലവില്‍ മാനന്തവാടി ഡിപ്പോയില്‍ നിന്നും ഒരു സര്‍വ്വീസ് പോലും നടത്തിയിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!