കുവൈത്ത് അമീറിന്‍റെ നിര്യാണം; യുഎഇയില്‍ മൂന്ന് ദിവസം ദുഃഖാചരണം
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. വിടവാങ്ങിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹിനോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാൻ പ്രഖ്യാപിച്ചു. യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടും.