കര്‍ശന നടപടിയുമായി കമ്പളക്കാട് വ്യാപാരികള്‍

0

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടിയുമായി കമ്പളക്കാട് വ്യാപാരികള്‍.കടകളില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ, ആളുകള്‍ക്കായി നിശ്ചിത അകലത്തില്‍ സ്ഥലം മാര്‍ക്ക് ചെയ്തിട്ടുണ്ടോ,കൈകഴുകാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നിവ പരിശോധിക്കാന്‍ ബ്ലൂ വാളണ്ടിയേഴ്‌സ് അംഗങ്ങള്‍ കടകളില്‍ പരിശോധന നടത്തി.കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അസ്ലം ബാവ, ട്രഷറര്‍ രവിന്ദ്രന്‍ , യൂത്ത് വിംഗ് പ്രസിഡന്റ് മുത്തലിബ് ലുലു, ബ്ലൂ വളണ്ടിയേഴ്‌സ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!