പട്ടയം നല്‍കാത്ത ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധം

0

സുല്‍ത്താന്‍ ബത്തേരിയിലെ ഫയര്‍ലാന്‍ഡ് – സി-കുന്ന് പ്രദേശത്തെ 260 ഓളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാത്ത ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ബത്തേരിയിലെ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ ആരംഭിച്ചു. പ്രതിഷേധവുമായി എത്തിയവര്‍ തള്ളിക്കയറി.

സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും പട്ടയം നല്‍കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധ സമരം. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും യുഡിഎഫ്.

സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റ്, സി-കുന്ന് പ്രദേശങ്ങളില്‍ താമസിക്കുന്ന 260-ഓളം കുടുംബങ്ങളാണ് പട്ടയം അനുവദിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ ഉത്തരവ് വന്ന് മാസങ്ങള്‍ പന്നിട്ടിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പട്ടയം അനുവദിക്കുന്നില്ലന്നാണ് കുടുംബങ്ങള്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ പട്ടയം അനുവദിക്കാത്ത ഉദ്യോഗസ്ഥരെയും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയും തെരുവില്‍ നേരിടുമെന്നാണ് പട്ടയം അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ പി. പ്രാഭാകരന്‍ നായര്‍ പറയുന്നത്. പതിറ്റാണ്ടുകളായി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാത്ത ഉദ്യോഗസ്ഥ നടപടിയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!