ദുബായ്-ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസ് പുനഃരാരംഭിച്ചു.
ദൈനംദിന യാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന ദുബായ്-ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസ് പുനഃരാരംഭിച്ചു. രണ്ട് റൂട്ടുകളാണ് ഇന്ന് തുടങ്ങിയത്. രണ്ടാഴ്ചകള്‍ക്ക് ശേഷം മറ്റൊരു റൂട്ടിലെ സര്‍വീസുകള്‍ കൂടിതുടങ്ങും.ദുബായ് യൂണിയന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ ബസ് സ്റ്റേഷന്‍ വരെയുള്ള E303, ദുബായ് അബൂ ഹൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്കുള്ള E307A എന്നീ സര്‍വീസുകളാണ് ഇപ്പോള്‍ തുടങ്ങിയത്. ദുബായ് ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് മുവൈല ബസ് സ്റ്റേഷനിലേക്കുള്ള E315 സര്‍വീസ് രണ്ടാഴ്ചക്ക് ശേഷം തുടങ്ങുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി പ്ലാനിങ് ആന്റ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ അറിയിച്ചു. ഷാര്‍ജയില്‍ നിന്ന് ദുബായിലെത്തി ജോലി ചെയ്യുന്നവര്‍ക്കടക്കം ഏറെ സഹായകമാണ് ഈ സര്‍വീസുകള്‍