നാട്ടിൽ കുടുങ്ങിയ 116 ഇന്ത്യൻ നഴ്‌സുമാരെ കുവൈത്ത് ആരോഗ്യമന്ത്രാലയം തിരികെ എത്തിച്ചു

0

അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയ 116 ഇന്ത്യൻ നഴ്‌സുമാരെ കുവൈത്ത് ആരോഗ്യമന്ത്രാലയം തിരികെ എത്തിച്ചു . വിദേശകാര്യമന്ത്രാലത്തിന്റെയും ഡിജിസിഎയുടെയും സഹകരണത്തോടെയാണ് പ്രത്യേക വിമാനത്തിൽ ഇവരെ കുവൈത്തിലെത്തിച്ചത്. അവധിക്കു പോയി നാട്ടിൽ കുടുങ്ങിയ അഞ്ഞൂറോളം ആരോഗ്യ പ്രവർത്തകരെ തിരികെയെത്തിക്കാൻ കുവൈറ്റ് മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിൽ ഇന്ത്യയിൽ നിന്നുള്ള 116 നേഴ്സുമാർ അടങ്ങിയ ആദ്യ ബാച്ച് ആണ് കുവൈറ്റിൽ എത്തിയത്, ശേഷിക്കുന്നവർ വരുംദിവസങ്ങളിൽ എത്തും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!