കര്‍ഷകദ്രോഹ ബില്ലിനെതിരെ എസ്.ഡി.പി.ഐ.മാനന്തവാടിയില്‍ ഐക്യദാര്‍ഢ്യറാലി നടത്തി.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന കര്‍ഷകദ്രോഹ ബില്‍ കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ.മാനന്തവാടിയില്‍ ഐക്യദാര്‍ഢ്യറാലി നടത്തി. ബസ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഉസ്മാന്‍ കണ്ടാല, നേതാക്കളായ ഫസലുറഹ്മാന്‍, സുബൈര്‍, ഫൈസല്‍ പഞ്ചാരക്കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.