കൗതുകലോകമൊരുക്കി ദുബായ് സഫാരിഅടുത്തമാസം 5നു തുറക്കും.
കാട്ടിലെ കൂട്ടുകാരുടെ കൗതുകലോകമൊരുക്കി ദുബായ് സഫാരി അടുത്തമാസം 5നു തുറക്കും. രണ്ടുവർഷത്തിലേറെ നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം തുറക്കുമ്പോൾ ആഫ്രിക്കൻ ആനയടക്കമുള്ള പുതിയ അതിഥികളും വരവേൽക്കാൻ ഉണ്ടാകും. അൽവർഖ അഞ്ചിൽ വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും മൃഗങ്ങൾക്കുള്ള പാർപ്പിടങ്ങളും സ്വാഭാവിക രീതിയിൽ ഒരുക്കി 119 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന സഫാരിയിൽ 3,000 മൃഗങ്ങളുണ്ട്.