ഇന്ത്യയില്‍ നിന്ന് പറക്കാനാകില്ല; സൗദി എയര്‍ലൈന്‍സും സ്ഥിരീകരിച്ചു

0

നിലവില്‍ സാഹചര്യത്തില്‍ സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് പറക്കാനാകില്ലെന്ന സൗദി സിവില്‍ ഏവിയേഷന്റെ അറിയിപ്പ് സൗദി എയര്‍ലൈന്‍സും സ്ഥിരീകരിച്ചു.സൗദി എയര്‍ലൈന്‍സ് തങ്ങളുടെ ട്രാവല്‍ പാര്‍ട്ണര്‍മാര്‍ക്ക് അയച്ച സന്ദേശത്തിലാണു സൗദി സിവില്‍ ഏവിയേഷന്റെ കഴിഞ്ഞ ദിവസത്തെ സര്‍ക്കുലറിലെ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ റദ്ദാക്കി. അതോടൊപ്പം സൗദിയിലെത്തുന്നതിന്റെ മുംബ് 14 ദിവസത്തിനുള്ളിലായി ഈ പറയപ്പെട്ട 3 രാജ്യങ്ങളില്‍ സന്ദര്‍ശിച്ചവര്‍ക്കും സൗദിയിലേക്ക് വിലക്ക് ബാധകമാകും.അതേ സമയം സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണമുള്ളവര്‍ക്ക് മേല്‍ പറഞ്ഞ വിലക്ക് ബാധകമാകില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!