ലൈഫ് മിഷന്‍:ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

0

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും.ജില്ലയിലെ ആദ്യ ഭവന സമുച്ചയം പൂതാടി ഗ്രാമപഞ്ചായത്തിലെ ചെറുകുന്നിലാണ് ഒരുങ്ങുന്നത്.  പഞ്ചായത്തിന്റെ കൈവശമുള്ള 43.19 സെന്റ് സ്ഥലത്ത് നാല് നിലകളിലായി 42 പാര്‍പ്പിട യൂണിറ്റുകളാണ് നിര്‍മ്മിക്കുന്നത്. സമുച്ചയത്തില്‍ അംഗനവാടി, വായനശാല, വയോജന  പരിപാലന കേന്ദ്രം, കോമണ്‍ റൂം, സിഖ് റൂം, മാലിന്യ സംസ്‌കരണ കേന്ദ്രം, സൗരോര്‍ജ സംവിധാനം എന്നിവയും ഒരുങ്ങുന്നുണ്ട്. താഴെ നിലയിലെ രണ്ട് ഫ്‌ലാറ്റുകള്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്യും. 511.19  ഘന അടി വിസ്തൃതിയുള്ള ഓരോ ഫ്‌ളാറ്റും രണ്ട് ബെഡ്‌റൂമുകള്‍, ഹാള്‍, അടുക്കള, ടോയ്‌ലറ്റ്, ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുന്നതാണ്. പൂതാടി ഗ്രാമ പഞ്ചായത്തില്‍ ഭൂരഹിതരായ ഭവനരഹിതരുടെ പട്ടികയില്‍ 43  ഗുണഭോക്താക്കളുണ്ട്. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 24  പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 19  പേരുമാണ് ഉള്ളത്. 662 ലക്ഷം രൂപയാണ് നിര്‍മാണപ്രവര്‍ത്തിയുടെ  അടങ്കല്‍ തുക. ഇതില്‍ ഭവന നിര്‍മാണത്തിന് 555 ലക്ഷം രൂപയും അനുബന്ധ പ്രവര്‍ത്തിക്ക് 107 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.ലൈഫ് ഭവന പദ്ധതിയുടെ  മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കുള്ള ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. ഒരു വര്‍ഷത്തിനകം 101 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29 സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!