കണ്ടെയ്ന്‍മെന്റ് പ്രഖ്യാപനം എതിര്‍പ്പുമായി ദ്വാരകയിലെ  വ്യാപാരികള്‍

0

കണ്ടെയ്ന്‍മെന്റ് പ്രഖ്യാപനം എടവക ദ്വാരകയില്‍ എതിര്‍പ്പുമായി വ്യാപാരികള്‍. പ്രക്ഷോഭത്തിന്റെ ഭാഗമായി 25 ന് വ്യാപാര സ്ഥാപനങ്ങളില്‍ പ്ലേക്കാര്‍ഡ് വെച്ച് പ്രതിഷേധ മടക്കമുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ദ്വാരക വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍.ഇത്തരം നടപടികള്‍ ഇനിയും തുടര്‍ന്നാല്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടിച്ചിടാനും തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

എടവക പഞ്ചായത്തില്‍ നാലാംമൈല്‍ – പീച്ചംങ്കോട് പ്രദേശത്ത് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതിന്റെ പശ്ചാതലത്തില്‍ ദ്വാരക – നാലാംമൈല്‍ -പീച്ചംകോട് ടൗണ്‍ ഉള്‍പ്പെടെ ഭാഗങ്ങള്‍ മൈക്രോ-കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. ഉറവിടം അന്വോഷിക്കാതെയും ശാസ്ത്രീയ പരിശോധന നടത്താതെയും തുടരെ തുടരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നത് വ്യാപാരികള്‍ക്ക് ഏറെ നഷ്ടമാണ് വരുത്തിവെക്കുന്നത്. സ്വയം തൊഴിലിന്റെ ഭാഗമായി ബാങ്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പയെടുത്ത് കച്ചവടം നടത്തുവര്‍ ഇപ്പോള്‍ ഏറെ കഷ്ട്ടത്തിലാണ്. മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ എന്നാല്‍ രോഗ ഉറവിടവുമായി 100 മീറ്റര്‍ ചുറ്റളവ് എന്നിരിക്കെ കിലോമീറ്ററുകളോളം പ്രദേശം അടച്ചിടുന്ന ആരോഗ്യ വകുപ്പ് തീരുമാനം പുനപരിശോധിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!