കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം ശക്തം; 25 ന് ഭാരത് ബന്ദ്

0

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സെപ്റ്റംബര്‍ 25ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. 24 മുതല്‍ 26 വരെ പഞ്ചാബിലെ കര്‍ഷക ട്രെയിന്‍ തടയല്‍ സമരം പ്രഖ്യാപിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിച്ചുവെക്കാനും ഏത് വിപണിയിലും വിറ്റഴിക്കാനും അനുമതി നല്‍കുന്ന ബില്ലും വന്‍കിട കമ്പനികള്‍ക്ക് കരാര്‍ കൃഷിക്ക് അവസരം നല്‍കുന്ന ബില്ലും ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു.

ഇതിനൊപ്പം അവശ്യ സാധനങ്ങളുടെ പട്ടികയില്‍ നിന്ന് നിരവധി ഉല്‍പന്നങ്ങള്‍ ഒഴിവാക്കുന്ന ബില്ലും ലോക്‌സഭ അംഗീകരിച്ചു. രാജ്യത്തെ പരമ്പരാഗത കൃഷിരീതികളെ തകര്‍ക്കുന്നതാണ് ഈ തരുമാനമെന്ന് ഭൂരിപക്ഷം കര്‍ഷക സംഘടനകളും ആശങ്കപ്പെടുന്നു. നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ബന്ദ് ഉള്‍പ്പെടെയുള്ള വലിയ പ്രതിഷേധത്തിലേക്ക് കര്‍ഷകര്‍ നീങ്ങുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!