സിപിഐ പാരിസണ്‍സ് ഗ്രൂപ്പ് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചു

0

പാരിസണ്‍സ് എസ്റ്റേറ്റിലെ മിച്ചഭൂമി സര്‍ക്കാരിനു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ ചിറക്കരയിലെ പാരിസണ്‍സ് ഗ്രൂപ്പ് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.മാനന്തവാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ തലപ്പുഴ ടൗണില്‍ നിന്നും ചിറക്കരയിലെ ഗ്രൂപ്പ് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. പരിസണ്‍ എസ്റ്റേറ്റിന്റെ കൈവശമുള്ള 649 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എസ്റ്റേറ്റ് മാനേജ്‌മെന്റ് സുപ്രീംകോടതി വരെ അപ്പീല്‍ പോയിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് എസ്റ്റേറ്റ് 649 ഏക്കര്‍ ഭൂമി ഗവണ്‍മെന്റിലേക്ക് സറണ്ടര്‍ ചെയ്തിരുന്നു. ഇതു പ്രകാരം സറണ്ടര്‍ ചെയ്ത ഭൂമി യഥാര്‍ത്ഥത്തില്‍ എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമി ആയിരുന്നില്ലെന്നും വര്‍ഷങ്ങളായി എസ്റ്റേറ്റ് തൊഴിലാളികളും മറ്റു ചെറുകിട കൃഷിക്കാരും കൈവശംവെച്ച വന്നിരുന്നതും നികുതി അടച്ചു വന്നിരുന്നതും പലര്‍ക്കും പട്ടയം ലഭിച്ചിരുന്നതുമായ ഭൂമിയാണ് മിച്ചഭൂമിയായി ഏറ്റെടുക്കുവാന്‍ സര്‍ക്കാറിലേക്ക് കത്തു നല്‍കിയത്. തങ്ങളുടെ കൈവശമുള്ള ഭൂമി വിട്ടു കൊടുക്കാതെ മറ്റുള്ളവരുടെ കൈവശമുള്ള ഭൂമി ചൂണ്ടിക്കാണിച്ച ഗവണ്‍മെന്റ്ിനെയും കൈവശ കാരായ തൊഴിലാളികളെയും കര്‍ഷകരെയും ഒരേപോലെ കബളിപ്പിക്കുകയാണ് എസ്റ്റേറ്റ് അധികൃതര്‍ ചെയ്തതെന്ന് സമരം ഉദ്ഘാടനം ചെയ്ത സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര കുറ്റപ്പെടുത്തി.സി.പി.ഐ തവിഞ്ഞാല്‍ ലോക്കല്‍ സെക്രട്ടറി ദിനേശ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, മണ്ഡലം സെക്രട്ടറി വി കെ ശശിധരന്‍, വി വി ആന്റണി,നിഖില്‍ പത്മനാഭന്‍, ശോഭ രാജന്‍ ടി.നാണു, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!