ഇംഗ്ലീഷ് വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.

0

സൗദിയില്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പരിവര്‍ത്തനത്തിന്റെ പാതയിലുള്ള സൌദിയിലെ വിദ്യാഭ്യാസ രംഗത്തെ നിലവാരം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി. ഡിജിറ്റല്‍ വിദ്യാഭ്യാസവും രാജ്യത്ത് സാധാരണമാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതി നിലവില്‍ വരും. രാജ്യത്തെ പൗരന്മാരെ ലോക ജനതയോട് മത്സരിക്കാന്‍ പ്രാപ്തമാക്കാന്‍ ആണ് പരിഷ്‌കരണം. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സജീവമാക്കും. നിലവില്‍ അറബി ഭാഷയില്‍ മാത്രം ഊന്നിയാണ് പഠനരീതി. നാലാം ക്ലാസ് മുതല്‍ ഡിജിറ്റല്‍ വിദ്യാഭ്യാസവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികളുടെ ഭാവി മുന്നില്‍കണ്ടുള്ള ഈ പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്. വിദഗ്ധ സഭയാണ് മേല്‍നോട്ടം വഹിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
04:42