നൃത്തം ചെയ്ത് ക്ലീനിംഗ് ജീവനക്കാരന്‍

0

കൊവിഡ്  രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ അവരുടെ മുന്നില്‍ നൃത്തം ചെയ്ത് ക്ലീനിംഗ് ജീവനക്കാരന്‍. സുല്‍ത്താന്‍ ബത്തേരി പ്രാഥമിക ചികില്‍സാകേന്ദ്രമായ സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ക്ലീനിങ് ജീവനക്കാരന്‍ ക്ലിന്റണ്‍ റാഫേല്‍ പിപിഇ  കിറ്റ് ധരിച്ച് നൃത്തച്ചുവടുകളുമായി എത്തിയത്.  വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.facebook.com/watch/?v=3339934852742877&extid=T0CdNqzx3rlqpalI

കൊവിഡ് 19 പോസിറ്റീവായതിനാല്‍ പ്രിയപ്പെട്ടവരെയും വീടും വീട്ട് കൊവിഡ് സെന്ററുകളിലെത്തി ചികില്‍സയില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്ലിന്റണ്‍ റാഫേല്‍ നടത്തിയ നൃത്തച്ചുവടുകളാണ് വൈറലായിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശിയായ ഇദ്ദേഹം സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സജ്ജീകരിച്ച കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ക്ലീനിംഗ് ജീവനക്കാരനാണ്. കഴിഞ്ഞ പത്ത് ദിവസമായി സെന്ററില്‍ ജോലി ചെയ്ത് മടങ്ങുന്ന സാഹചര്യത്തിലാണ് രോഗികള്‍ക്കായി ഇദ്ദേഹം പിപിഇ കിറ്റ് ധരിച്ച് നൃത്തചുവടുകളുമായി രംഗത്തെത്തിയത്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹരികൃഷ്ണന്‍സ് എന്ന സിനിമയിലെ സമയമിതപൂര്‍വ്വ സായാഹ്നം എന്ന പാട്ടിനാണ് ക്ലിന്റണ്‍ ചുവടുവെച്ചത്. നൃത്ത അധ്യാപകന്‍ കൂടിയാണ് ക്ലിന്റണ്‍ റാഫേല്‍. മീനങ്ങാടി, മാനന്തവാടി തരുവണ, എറണാകുളം എന്നിവിടങ്ങളില്‍ നൃത്ത സ്‌കൂളുകളിലെ അധ്യാപകനുംകൂടിയാണ് ക്ലിന്റണ്‍. തന്റെ ക്വാറന്റൈന്‍ കലാവധി കഴിഞ്ഞ് വീണ്ടും സെന്ററില്‍ പ്രവേശിക്കാനിരിക്കുകയാണ് ഈ സന്നദ്ധ പ്രവര്‍ത്തകന്‍.

Leave A Reply

Your email address will not be published.

error: Content is protected !!