കൽപറ്റ: ഞങ്ങൾക്കും ജീവിക്കണം. ദളിതർക്കും ആദിവാസികൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ അതിശക്തമായ സമരപരിപാടികൾക്ക് യോഗം രൂപം നൽകി. പുൽപ്പള്ളിയിലെ ആയിരത്തിൽ അധികം വരുന്ന ആദിവാസികൾക്ക് ശ്മശാനം വേണമെന്ന ആവശ്യം കേന്ദ്ര ആദിവാസി മന്ത്രിക്ക് സമർപ്പിക്കുമെന്ന് സമ്മേളനം തീരുമാനിച്ചു. ലോക ജന: ശക്തി പാർട്ടി എസ് സി /എസ്ടി സെൽ കേരള സംസ്ഥാന കമ്മിറ്റി പ്രതിരോധ സദസ്സ് സംസ്ഥാന പ്രസിഡന്റ്, ലീഗൽ സെൽ കേരള കമ്മിറ്റി അഡ്വ.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.അയ്യൂബ് പാലച്ചാൽ അധ്യക്ഷത വഹിച്ചു. താഹിറ ബീഗം സ്വാഗതം പറഞ്ഞു.ടി.വാസു മീനങ്ങാടി യോഗവിശദീകരണം നടത്തി. എസ് സി /എസ്ടി കേരള കമ്മിറ്റി ചെയർപേഴ്സൺരാജമ്മ സദാനന്ദൻ രാഷ്ട്രീയ വിശദീകരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.ബിജു മേലാറ്റൂർ മുഖ്യ പ്രഭാണം നടത്തി.കോഴിക്കോട് പ്രസിഡന്റ് അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി ഡോ.ഹരിപ്രഭ, മ ലപ്പുറംജനറൽ സെക്രട്ടറി ഇബ്രാഹിം മലപ്പുറം, കാസർഗോഡ് ജില്ലാ പ്രസിഡന്റ് പി.കൃഷ്ണകുമാർ, മൈനോററ്റി സെൽ കേരള കമ്മിറ്റി വൈസ് പ്രസിഡന്റ് കുഞ്ഞിപ്പ വൈലങ്ങൂർ, യൂത്ത് വിംഗ് വയനാട് ജില്ലാ പ്രസിഡന്റ് സതീഷ് വയനാട്, വയനാട് വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് നിഷ മോഹനൻ, പത്തനംതിട്ട വൈസ് പ്രസിഡന്റ് സഭാനന്ദൻ, ട്രഷറർ ദിവാകരൻ എന്നിവർ പ്രസംഗിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.