കല്‍പ്പറ്റ: വിദ്യാർത്ഥികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ചും പൊതു നിയമങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വയനാട് ജില്ലയിലെ സ്കൂളുകളിൽ ആരംഭിക്കുന്ന നിയമ സാക്ഷരത ക്ലബ്ബുകളിൽ ആദ്യ ക്ലബ്ബിന്റെ ഉദ്ഘാടനം തരിയോട് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ കൽപ്പറ്റ പോക്സോ കോടതി ജഡ്ജും താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി ചെയർമാനുമായ അയ്യൂബ്ഖാൻ പത്തനാപുരം നിർവ്വഹിച്ചു. ഇത്തരം ക്ലബ്ബുകളിലൂടെ വിദ്യാർത്ഥികൾക്ക് നിയമ പുസ്തകങ്ങളിലൂടെയും, ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെയും, ബോധവൽക്കരണ ക്ലാസുകളിലൂടെയും നിയമ അവബോധം ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.തദവസരത്തിൽ സ്കൂൾ പ്രാധാനാദ്ധ്യാപിക സി.പി.ആലീസ്, താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി വി. നീരജ്, പി.ടി.എ പ്രസിഡന്റ് വി.മുസ്തഫ, കെ.വി. രാജേന്ദ്രൻ മാസ്റ്റർ, ബാബു മാസ്റ്റർ, പാരാ ലീഗൽ വളണ്ടിയർ കെ.പി.മുനീർ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.