കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മാനന്തവാടി: പിലാക്കാവിൽ ഒരാഴ്ച മുമ്പ്ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊയിലേരി ഊർപള്ളി പൊട്ടൻ കൊല്ലി ചോലവയൽ കോളനിയിലെ കുങ്കന്റെ മകൻ ഗണേഷ് ബാബു (38) വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.മാർച്ച് രണ്ടിന് പിലാക്കാവ് അടിവാരം വിളനിലം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ കതിന പൊട്ടിതെറിച്ചായിരുന്നു അപകടം. കുഴിനിലം ഗോദാവരി കോളനിയിലെ ജയൻ (34) അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.