മധുരപാനീയങ്ങള്‍ക്ക് വില ഉയര്‍ത്തി ഒമാന്‍

0

ഒമാനിൽ പഞ്ചസാരയോ, പഞ്ചസാരയുടെ മറ്റേതെങ്കിലും ഘടകങ്ങളോ മറ്റ് മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയ ങ്ങൾക്കും എക്സൈസ് നികുതി ബാധകമായിരിക്കും. മധുരപാനീയ ങ്ങൾക്ക് പുറമെ പാനീയമാക്കാവുന്ന പൊടികൾ, ജെല്ല്, സത്ത് തുടങ്ങിയവക്കും വില കൂടും. ജ്യൂസുകൾ, പഴപാനീയങ്ങൾ, സ്പോർട്സ് പാനീയങ്ങൾ, കോഫീ പാനീയങ്ങൾ, ടിന്നിലടച്ച ചായ എന്നിവക്കെല്ലാം അധിക വില നൽകേണ്ടി വരും. പ്രകൃതി ദത്തമായ പഴം, പച്ചക്കറി ജ്യൂസുകൾ, പാൽ, മോര്, 75 ശതമാനത്തിൽ കുറയാത്ത പാൽ ഉൽപന്നങ്ങളുള്ള ജ്യൂസുകൾ എന്നിവയെ അധിക നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോഷക ആഹാര ഘടകങ്ങൾ അടങ്ങിയ പാനീയങ്ങൾ, പ്രത്യേക പഥ്യാ ഹാരത്തിനും മെഡിക്കൽ ആവശ്യ ത്തിനുമുള്ള പാനീയങ്ങൾ എന്നിവക്കും വില വർധന ഉണ്ടാകില്ല.

Leave A Reply

Your email address will not be published.

error: Content is protected !!